‘ആകാശമായവളെ..’; ഹൃദയംതൊട്ട് പാടി ഗൗതമി നായർ- വിഡിയോ

April 27, 2021

ഏതാനും സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഡയമണ്ട് നെക്‌ളേസ്‌ എന്ന ലാൽ ജോസ് ചിത്രത്തിലെ തമിഴ് പെൺകൊടിയെ പ്രേക്ഷകർ മറന്നിട്ടില്ല. അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത ഗൗതമി വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തുമ്പോൾ മേഖലകളിലാണ് കയ്യൊപ്പ് പതിപ്പിക്കുന്നത്. ഇപ്പോഴിതാ, വെള്ളം എന്ന ചിത്രത്തിലെ ആകാശമായവളെ എന്ന ഗാനം ആലപിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗൗതമി.

മുൻപും പാട്ടുകൾ പാടി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത്ര നല്ല ഗായികയാണെന്ന് അറിഞ്ഞില്ലെന്നാണ് ആരാധകർ ഗൗതമിയുടെ പാട്ടിന് കമന്റ്റ് ചെയ്യുന്നത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ഗൗതമി ഇപ്പോഴിതാ, സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ്. വൃത്തം എന്ന ചിത്രത്തിലൂടെയാണ് ഗൗതമി നായർ സംവിധാനം രംഗത്തേക്ക് കടക്കുന്നത്. ആദ്യ ചിത്രത്തിലെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. 

 ഗൗതമി സംവിധാനം ചെയ്യുന്ന ചിത്രത്തിനും പിന്തുണയുമായി ശ്രീനാഥ്‌ ഒപ്പമുണ്ട്. വൃത്തമെന്ന സിനിമയിൽ സണ്ണി വെയ്‌നും, ദുർഗ കൃഷ്ണയുമാണ് നായികാനായകന്മാർ. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞു.

Read More: ‘സ്വയം മറന്നുവോ….’; രസികന്‍ കൗണ്ടറുകള്‍ക്കൊപ്പം ബൈജു സന്തോഷിന്റെ ഗംഭീര പാട്ട്: വിഡിയോ

അഭിനയത്തിനും സംവിധാനത്തിനും പുറമെ, എഴുത്തിലും മുദ്രപതിപ്പിക്കാനൊരുങ്ങുകയാണ് ഗൗതമി നായർ. സൈക്കോളജിയിൽ റാങ്ക് ഹോൾഡറായ ഗൗതമി മാനസിക ആരോഗ്യത്തെക്കുറിച്ചും, സയൻസ്, ദൈനംദിന കാര്യങ്ങൾ എന്നിവയെപ്പറ്റി ഉപകാരപ്രദമായ ബ്ലോഗുകൾ എഴുതുന്നുണ്ട്. സിനിമയിലും എഴുത്തിലും ഒരുപോലെ സജീവമാകാനൊരുങ്ങുകയാണ് താരം.

Story highlights- gouthami nair singing akashamayavale song