ഫ്‌ളവേഴ്‌സ് ചാനൽ ഫ്ലോറിൽ ചരിത്രം കുറിച്ചൊരു കല്യാണം; പ്രേക്ഷകരെ സാക്ഷിയാക്കി വിവാഹിതരായി ഹേബയും റിവാസും- വിഡിയോ

മലയാളം ടെലിവിഷൻ ചാനലുകൾ വ്യത്യസ്തമായ പരമ്പരകളും പരിപാടികളുമായി അനുദിനം വളരുകയാണ്. വ്യത്യസ്തതയിലൂടെ ഓരോ പ്രേക്ഷകന്റെയും ഇഷ്ടം നേടിയ നിരവധി പരിപാടികൾ ഫ്‌ളവേഴ്‌സ് ചാനൽ അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും. മുൻപ് ദമ്പതിമാർ മാറ്റുരയ്ക്കുന്ന നിരവധി റിയാലിറ്റി ഷോകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും.

ഭാര്യാഭർത്താക്കന്മാരോടൊപ്പം അവരുടെ അമ്മമാരും മത്സരവേദിയിൽ മാറ്റുരയ്ക്കുന്നുണ്ട്. നിരവധി വേറിട്ട റൗണ്ടുകളും ആശയങ്ങളും അവതരിപ്പിച്ച് ഇതിനോടകം കൈയടി നേടിയ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദിയിൽ ഇപ്പോഴിതാ, ഒരു വിവാഹം നടന്നിരിക്കുകയാണ്. മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായാണ് മത്സരവേദിയിൽ ഒരു വിവാഹം നടക്കുന്നത്.

Read More: ‘ചിന്ന മച്ചാ.. എന്ന പുള്ളേ..’; കുഞ്ഞു തമിഴ് ഗായികയ്‌ക്കൊപ്പം ശ്രീഹരിയുടെ ഇഞ്ചോടിഞ്ച് പോരാട്ടം- വിഡിയോ

റിവാസ്- ഹേബ ജോഡികളുടെ വിവാഹത്തിനാണ് ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വേദി സാക്ഷ്യം വഹിച്ചത്. നിക്കാഹ് കഴിഞ്ഞവരാണ് ഹേബയും റിവാസും. രണ്ടു കൂട്ടരുടെയും കുടുംബാംഗങ്ങളെ സാക്ഷിയാക്കിയാണ് വിവാഹ ചടങ്ങുകൾ നടന്നത്. രഞ്ജിനി, രമേഷ് പിഷാരടി എന്നിവരും വിവാഹത്തിന് സാക്ഷികളായി. മാത്രമല്ല, ഹേബയുടെ ആഗ്രഹ പ്രകാരം ഉദയ്‌പൂർ പാലസും വിസ്താരയുടെ സ്‌ക്രീനിൽ വിസ്മയം സൃഷ്ടിച്ചു. ചരിത്രമായി മാറിയ എപ്പിസോഡിന് കാഴ്ചക്കാരും ഏറെയാണ്.

Story highlights- heba- rivaz wedding