ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1.26 ലക്ഷം പേര്‍ക്ക്
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.
1,29,28,574 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 685 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണം 1,66,862 ആയി. നിലവില്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി 9,10,319 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Read more: ഒരു രൂപയ്ക്ക് ഇഡ്ഡലി നല്കുന്ന കമലത്താള്‍ മുത്തശ്ശിയുടെ ഏറ്റവും വലിയ സ്വപ്നവും സഫലമായി
അതേസമയം കൊവിഡ് രോഗം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ശക്തമായ പൊലീസ് പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. മാസ്ക്, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനമണ്ഡങ്ങള് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും.
Story highlights: India reports 1,26,789 new Covid cases