രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷം; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2 ലക്ഷത്തിലേറെ പേര്‍ക്ക്

April 15, 2021
new Covid cases

ഇന്ത്യയില്‍ വിട്ടൊഴിയാതെ കൊവിഡ് പ്രതിസന്ധി. അതിരൂക്ഷമാകുകയാണ് കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസം കൊവിഡ് സ്ഥിരീകരിക്കുന്നതും.

1038 കൊവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,40,74,564 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് രോഗം ബാധിച്ചത്. 1,24,29,564 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 14,71,877 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. 1,73,123 പേരാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. അതേസമയം 11,44,93,238 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Story highlights: India reports 2,00,739 new Covid Cases