രണ്ട് ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് മരണനിരക്ക്; 24 മണിക്കൂറിനിടെ മൂന്നരലക്ഷം പുതിയ രോഗികളും മൂവായിരത്തിലധികം മരണങ്ങളും
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് കൊവിഡ് രോഗബാധ മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3293 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് രോഗം മൂലം ജീവന് നഷ്ടമായത്. ഇത് ആദ്യമായാണ് പ്രതിദിന മരണനിരക്ക് മൂവായിരം കടക്കുന്നത്. 2,01,187 പേരാണ് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 3,60,960 പുതിയ കൊവിഡ് കേസുകളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. 1.79 കോടി പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
Read more: 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്; അറിയാം രജിസിട്രേഷന് നടപടിക്രമങ്ങളെക്കുറിച്ച്
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,162 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 1.48 കോടി ആളുകളാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തരായത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 29,78,709 പേര് നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.
Story highlights: India reports 3,60,960 new Covid cases