തെരുവിൽ കൃഷ്ണവിഗ്രഹങ്ങൾ വിൽക്കുന്ന ഇന്ദിരയ്ക്ക് കൈനീട്ടമായി ടി വി- ഹൃദ്യമായ വിഡിയോ

വിഷുദിനത്തിൽ പ്രായഭേദമന്യേ എല്ലാവരും കൊതിക്കുന്നതാണ് കൈനീട്ടം. ഒരു രൂപ നാണയമാണെങ്കിലും സ്നേഹം നിറച്ച് കൈവെള്ളയിലേക്ക് വിഷുപ്പുലരിയിൽ കൈമാറുമ്പോൾ മനസ് നിറയും. അങ്ങനെയൊരു വിഷുകൈനീട്ടമാണ് ഇത്തവണ 24 ന്യൂസിലൂടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ദിരയുടെ കൈകളിലേക്ക് എത്തിയത്.

തിരുവനന്തപുരം നഗരത്തിൽ കൃഷ്ണവിഗ്രഹങ്ങളെ അണിയിച്ചൊരുക്കി തെരുവോരത്ത് കാത്തിരിക്കുന്ന പതിനാലുകാരിയാണ് ഇന്ദിര. വിഷുക്കാലത്ത് കൃഷ്ണ വിഗ്രഹങ്ങൾ തേടിയെത്തുന്നവരും ധാരാളമുണ്ട്. കുടുംബാംഗങ്ങൾ വിഗ്രഹങ്ങൾ വിൽക്കാൻ പോകുമ്പോൾ ഇന്ദിര വീട്ടിലിരുന്ന് കണ്ണന് ചായം പൂശും. 24 ന്യൂസിൽ ഇന്ദിരയുടെ വന്നപ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് തന്റെ കഥ കാണാൻ വീട്ടിൽ ടി വി ഇല്ല എന്നുള്ള നിഷ്കളങ്കമായ മറുപടി ആയിരുന്നു.

Read more:‘ചിന്ന മച്ചാ.. എന്ന പുള്ളേ..’; കുഞ്ഞു തമിഴ് ഗായികയ്‌ക്കൊപ്പം ശ്രീഹരിയുടെ ഇഞ്ചോടിഞ്ച് പോരാട്ടം- വിഡിയോ

എന്നാൽ ആ മറുപടി കേരളം കേട്ടുമറന്നില്ല. വിഷുദിനത്തിൽ കൈനീട്ടമായി ഇന്ദിരയുടെ കൈകളിലേക്ക് എത്തിയത് 32 ഇഞ്ച് എൽഇഡി ടി വിയാണ്. 24 ന്യൂസിലൂടെ ഇന്ദിരയുടെ ജീവിതം കണ്ട കൊല്ലം എംഎഎം ഇലക്ട്രോണിക്‌സ് എംടി കൂടിയായ ഷാനി മനാഫാണ് ടി വി സമ്മാനിച്ചത്. മനസ് നിറയ്ക്കുന്ന സമ്മാനം ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഇന്ദിരയ്ക്ക് ഒപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

Story highlights- indira’s life 24 news special