അലുവ പോലെ ഒരു ‘സ്വീറ്റ് സിനിമ’യുമായി ഇന്ദ്രജിത്തും വിജയ് ബാബുവും
നടൻ ഇന്ദ്രജിത്ത് സുകുമാരൻ വേഷമിടുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയ് ബാബുവിനൊപ്പമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് മുരളിയാണ്. വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച ‘എബി’ സംവിധാനം ചെയ്തത് ശ്രീകാന്ത് മുരളിയായിരുന്നു. വിജയ് ബാബു വരാനിരിക്കുന്ന ചിത്രത്തെ അലുവ പോൽ ഒരു സ്വീറ്റ് സിനിമ എന്നാണ് വിശേഷിപ്പിച്ചത്. വിഷുദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിലും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും പുറത്തുവിടും.
‘ഒരു മികച്ച നടൻ, നല്ല മനുഷ്യൻ, പ്രിയ സുഹൃത്ത്. ഇന്ദ്രജിത്ത് സുകുമാരനുമായി സഹകരിച്ച് “ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രം മറ്റൊരു പ്രിയ സുഹൃത്ത് ശ്രീകാന്ത് മുരളിയുമായി ഒരുക്കുകയാണ്. അലുവ പോൽ ഒരു സ്വീറ്റ് സിനിമ…ടൈറ്റിലിനായി കാത്തിരിക്കുക… കൂടുതൽ വിവരങ്ങൾ ഏപ്രിൽ 14, വിഷു ദിനത്തിൽ വെളിപ്പെടുത്തും,’ വിജയ് ബാബു തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് മുരളിയും സിനിമയെകുറിച്ച് പങ്കുവെച്ചു. ‘പ്രിയപ്പെട്ടവരേ, എന്റെ അടുത്ത സംവിധായക സംരംഭം മലയാള സിനിമയിലെ ഏറ്റവും മികച്ച നടനോടൊപ്പമാണെന്ന് അറിയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. സിനിമയുടെ എല്ലാ പുതിയ സാധ്യതകളും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് പുതിയ ലോകത്തിന് ഒരു മാതൃകയായി മാറിയ “ഫ്രൈഡേ ഫിലിം ഹൗസ് “എന്ന നിർമ്മാണ കമ്പനിയിൽ ഭാഗമാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്’.
Read More: ‘രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജൻ; ഇപ്പോൾ ദുൽഖറിന്റെ ചേട്ടൻ’- മനോജ് കെ ജയൻ
അതേസമയം, ‘അനുരാധ ക്രൈം നമ്പർ 59/2019’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇന്ദ്രജിത്ത്. ഷാന്‍ തുളസീധരൻ സംവിധാനം നിര്‍വഹിക്കുന്ന സിനിമയിൽ അനു സിതാരയാണ് നായിക. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടെതാണ്.
Story highlights- indrajith sukumaran’s next with vijay babu