‘പ്രിയപ്പെട്ട അച്ചൂട്ടന്..’- പ്രിയതമയ്ക്ക് പിറന്നാൾ ആശംസിച്ച് ജയറാം
മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു നായികമാരിൽ ഒരാളാണ് പാർവതി. ആറുവർഷം മാത്രമാണ് പാർവതി സിനിമാലോകത്ത് സജീവമായിരുന്നതെങ്കിലും ഇന്നും നടി അവതരിപ്പിച്ച കഥാപാത്രങ്ങൾ പകിട്ടോടെ മലയാളികൾ ഓർമിക്കുന്നുണ്ട്. നടൻ ജയറാമുമായുള്ള വിവാഹശേഷമാണ് പാർവതി വെള്ളിത്തിരയിൽ നിന്നും അകന്നത്. ഇപ്പോഴിതാ, പാർവതിക്ക് ജന്മദിനം ആശംസിച്ച് എത്തിയിരിക്കുകയാണ് കുടുംബവും ആരാധകരും.
‘പ്രിയപ്പെട്ട അച്ചൂട്ടന് പിറന്നാൾ ആശംസകൾ’ എന്ന് ജയറാം കുറിക്കുമ്പോൾ സ്നേഹവും കരുണയും ഗ്രേസും നിറഞ്ഞ ഒരു സ്ത്രീ എന്നാണ് മകനും നടനുമായ കാളിദാസ് ജയറാം കുറിച്ചിരിക്കുന്നത്.പാർവതിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രവും കാളിദാസ് പങ്കുവെച്ചിട്ടുണ്ട്.
മലയാള സിനിമ കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ജയറാമിന്റെയും പാർവതിയുടെയും. മലയാളികളുടെ ഹൃദയം കവർന്ന വിടർന്ന കണ്ണുകളുള്ള പാർവതിയും കുറുമ്പും കുസൃതിയുമായി ചിരി പടർത്തിയ ജയറാമും 1992ലാണ് വിവാഹിതരായത്.
Read More: കേന്ദ്ര കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും നയന്‍താരയും; റിലീസിനൊരുങ്ങി നിഴല്‍
അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. അതേസമയം, കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്.
Story highlights- jayaram wish parvathy happy birthday