‘മലമുകളിൽ പുള്ളിക്ക് ഒരു കുളം വേണമെന്ന്..’- ‘ജോജി’യിലെ കുളമുണ്ടായതിങ്ങനെ; വിഡിയോ

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും അപ്പുറത്തൊരു സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ദേശീയ തലത്തിൽ നിന്നും ജോജിക്ക് അഭിനന്ദനങ്ങൾ എത്തി. ഇപ്പോഴിതാ, ചിത്രത്തിൻെറ ഒരു സുപ്രധാന ഭാഗമായ കുളത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

കഥയിൽ അത്രയും പ്രാധാന്യമുള്ള കുളം എരുമേലിയിലെ ഒരു റബ്ബർതോട്ടത്തിന് നടുവിൽ ചിത്രീകരണത്തിനായി നിർമിച്ചതാണ്. അത്രയും ശ്രദ്ധയോടെ കുളത്തിന് പഴമ തോന്നാനായി ഒട്ടേറെ പരിശ്രമങ്ങൾ ആർട്ട് വിഭാഗം ചെയ്തിട്ടുണ്ടെന്നു കുളം കാണുമ്പോൾ വ്യക്തമാകും.

Read More: പനച്ചേല്‍ കുട്ടപ്പന്‍ വന്നാല്‍ ബിന്‍സിയെ പിന്നെ കാണില്ല; ജോജിയിലെ ഡിലീറ്റഡ് സീന്‍

അതേസമയം, ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരുന്ന ചിത്രമാണ് ജോജി. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ,ശ്യാം പുഷ്കരൻ,ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

Story highlights- joji pond making video