പനച്ചേല്‍ കുട്ടപ്പന്‍ വന്നാല്‍ ബിന്‍സിയെ പിന്നെ കാണില്ല; ജോജിയിലെ ഡിലീറ്റഡ് സീന്‍

Joji deleted scene

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി പ്രേക്ഷകരിലേക്കെത്തിയ ഏറ്റവും പുതയ ചിത്രമാണ് ജോജി. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധാനം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. അതിഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ചവയ്ക്കുന്നത്.

ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിമായ. ജോജിയില്‍ ബിന്‍സി എന്ന കഥാപാത്രത്തെയാണ് ഉണ്ണിമായ അവതരിപ്പിച്ചത്. ‘അപ്പന്‍ വീട്ടിലേക്ക് കയറിവന്നാല്‍ ബിന്‍സി പെട്ടെന്നുതന്നെ കാണാമറയത്തെത്തും’ എന്ന അടിക്കുറിപ്പോടെയാണ് ഈ രംഗം പങ്കുവെച്ചിരിക്കുന്നത്. ബിന്‍സിയേയും പനച്ചേല്‍ കുട്ടപ്പനേയും (പി എന്‍ സണ്ണി) ഈ ദൃശ്യങ്ങളില്‍ കാണാം.

Read more: വേനൽ ചൂടിനെ ചെറുക്കാൻ വെള്ളം മാത്രം പോരാ; സമ്മർ ടിപ്സ് പങ്കുവെച്ച് രാകുൽ പ്രീത്

ഫഹദ് ഫാസില്‍ ജോജി എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ബാബുരാജ് ജോമോന്‍ ആയും ജോജി മുണ്ടക്കയം ജെയ്‌സനായും ചിത്രത്തില്‍ എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ജോജി. ഒരു കുടുംബത്തില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

Story highlights: Joji deleted scene