പിടിതരാതെ ഫഹദ് ഫാസിൽ; ശ്രദ്ധനേടി ‘ജോജി’ ട്രെയ്‌ലർ

April 2, 2021

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

പതിവ് പോലെ അഭിനയത്തിൽ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ,ശ്യാം പുഷ്കരൻ,ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം, ഫഹദ് ഫാസിലും സൗബിൻ സാഹിറും ഒന്നിക്കുന്ന പുതിയ സിനിമയായ ഇരുൾ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കയാണ്. ഡാർക്ക് മോഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നസീഫ് യൂസഫ് ഇസുദ്ധീനാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടിക്കാനത്താണ് ചിത്രീകരിച്ചത്. ക്യാമറ ജോമോൻ ടി ജോൺ, പ്രോജെക്ട് ഡിസൈനർ ബാദുഷ എന്നിവരുമാണ് നിർവഹിക്കുന്നത്.

Story Highlights- joji trailer