‘ഇതാ, ചില രസകരമായ ഓർമ്മകൾ’; കല്യാണിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി
സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങൾ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നവരാണ് പല താരങ്ങളും. മറ്റുചിലർ, സൗഹൃദത്തെ സിനിമയിലും ഒരുമിപ്പിച്ചവരാണ്. പ്രിയദർശൻ, സുരേഷ് കുമാർ, മോഹൻലാൽ എന്നിവരെല്ലാം അങ്ങനെ സ്‌കൂൾ കാല സൗഹൃദം സിനിമയിലേക്കും എത്തിച്ചു. ഇവരുടെ മക്കളും ആ സൗഹൃദത്തെ ചേർത്ത് പിടിച്ചവരാണ്. കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ് തുടങ്ങിയവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ, കല്യാണി പ്രിയദർശന് പിറന്നാൾ ആശംസിച്ച് കീർത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്.
ഓർമ്മകളിൽ നിന്നും കുറച്ച് രസകരമായ നിമിഷങ്ങൾ എന്ന ക്യാപ്ഷനൊപ്പം കല്യാണി പ്രിയദർശന്റെ കുട്ടിക്കാലത്തെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് കീർത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. കീർത്തി സുരേഷും ചിത്രങ്ങളിലുണ്ട്. അതേസമയം, കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായ ഇവർ ഇരുവരും മുതിർന്നപ്പോൾ തിരഞ്ഞെടുത്തതും അഭിനയമാണ്. മലയാള സിനിമയിലൂടെ കീർത്തി തന്റെ കരിയർ ആരംഭിച്ച ശേഷം മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അതേസമയം, കല്യാണി തെലുങ്ക് സിനിമയിലൂടെ കരിയർ ആരംഭിച്ചിട്ടാണ് മലയാളത്തിലേക്ക് എത്തിയത്.
Happy Happy Birthday Ammu!!!!! Wishing you an amazing birthday with lots of love, fun and luck !! May you have the…
Posted by Keerthy Suresh on Monday, April 5, 2021
Read More: ‘സുൽത്താനി’ൽ കാർത്തിയ്ക്ക് വേണ്ടി ചിമ്പു ആലപിച്ച ഗാനം; ശ്രദ്ധനേടി മനോഹരമായ പ്രണയഗാനം
പിറന്നാൾ മാത്രമല്ല, വിജയങ്ങളും ഇരുവരും പരസ്പരം ആഘോഷമാക്കാറുണ്ട്. ‘ദേശീയ അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ നടിമാരിൽ ഒരാളാണ് അവൾ. അത് അതിശയകരമാണ്. മഹാനടിയിലെ അഭിനയത്തിന് കീർത്തിക്ക് പുരസ്കാരം കിട്ടുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ടായിരുന്നു’- കീർത്തിക്ക് പുരസ്കാരം ലഭിച്ചപ്പോൾ കല്യാണി പറഞ്ഞതിങ്ങനെയാണ്. അതേസമയം, ഇരുവരും സിനിമാ തിരക്കുകളിലാണ്. മാത്രമല്ല, കല്യാണിയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസിന് ഒരുങ്ങുകയാണ്.
Story highlights- keerthi suresh sharing childhood memories with kalyani priyadarshan