കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; പൊതുപരിപാടികളിൽ 200 പേർ മാത്രം- ഹോട്ടലുകളും കടകളും രാത്രി ഒൻപത് മണിവരെ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. രോഗവ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. പൊതുചടങ്ങിൽ 200 പേർ മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളു. അടച്ചിട്ട മുറികളിൽ 100 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. ഹോട്ടലുകളും കടകളും രാത്രി ഒൻപത് മണിവരെ മാത്രം തുറന്നുപ്രവർത്തിക്കാൻ പാടുള്ളൂ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഹോട്ടലുകളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. പോലീസ് നിയന്ത്രത്തിലായിരിക്കും വരുന്ന ദിനങ്ങൾ. പാഴ്സൽ സംവിധാനം പ്രോത്സാഹിപ്പിക്കാനാണ് നിർദേശം. പൊതുപരിപാടികളിൽ പാക്കറ്റ് ഫുഡ് നൽകണമെന്നും നിർദേശമുണ്ട്.ബിഗ് ഷോപ്പിംഗ് ഫെസ്റ്റിവലുകളും അവസാനിപ്പിക്കണമെന്ന് നിർദേശമുണ്ട്. മാത്രമല്ല, പൊതുപരിപാടികൾ രണ്ടു മണിക്കൂറിൽ കൂടാൻ പാടില്ല. ആദ്യ ഘട്ടത്തേക്കാൾ തീവ്രമായ വ്യാപനം ഉണ്ടാകുമെന്നാണ് നിരീക്ഷണം.
Story highlights- kerala covid-19 restrictions