അതിതീവ്ര കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യസേവനങ്ങള്‍ മാത്രം
കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കം അമ്പത് ശതമാനം ജോലിക്കാരെ മാത്രമേ അനുവദിക്കൂ.
ട്യൂഷന് സെന്ററുകളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളിലും പൊലീസ് കര്‍ശന പരിശോധന നടത്തും. മാസ്ക്, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Story highlights: Kerala tightens Covid 19 restrictions