കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കേരളം; രണ്ട് ദിവസംകൊണ്ട് രണ്ടര ലക്ഷം പരിശോധന നടത്തും

India reports 3,52,991 new Covid cases

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങല്‍ കടുപ്പിച്ചിരിക്കുന്നത്. കൊവിഡ് പരിശോധനകളും വിപുലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസംകൊണ്ട് രണ്ടരലക്ഷം കൊവിഡ് പരിശോധനകള്‍ സംസ്ഥാനത്ത് നടത്തും.

രണ്ട് ആഴ്ചകൊണ്ട് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവര്‍, രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിലുള്ളവര്‍, ഡെലിവറി ഉദ്യോഗസ്ഥര്‍, ടൂറിസം- ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരിലെല്ലാം പരിശോധന നടത്തും.

അതേസമയം ഷോപ്പിങ് മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം. എല്ലായിടത്തും മാസ്‌ക്, ശാരീരിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതു സ്വകാര്യ ചടങ്ങുകള്‍ നടത്തണമെങ്കിലും മുന്‍കൂര്‍ അനുമതി വേണം.

Story highlights: Kerala tightens Covid 19 restrictions