പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചാക്കോച്ചൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

April 11, 2021

അന്നും ഇന്നും മലയാള സിനിമയുടെ ഇഷ്ട്നായകനാണ് കുഞ്ചാക്കോ ബോബൻ. മലയാളികളുടെ ചാക്കോച്ചനായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി കുഞ്ചാക്കോ വിലസാൻ തുടങ്ങിയിട്ട് നാളുകളായി. മലയാള സിനിമയുടെ ചോക്ലേറ്റ് നായകനായി അനിയത്തിപ്രാവിലൂടെയാണ് ചാക്കോച്ചൻ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് ക്യാമ്പസുകളിലും കോളേജ് കുട്ടികൾക്കിടയിലും താരമായിരുന്നു കുഞ്ചാക്കോ. ചാക്കോച്ചൻ അന്ന് കിട്ടിയ ആരാധകരൊന്നും ഇന്നും മലയാള സിനിമയിൽ ആർക്കും കിട്ടിയില്ല എന്നാണ് പൊതുവെ പറയാറ്.

ചാക്കോച്ചൻ പ്രിയപെട്ടവൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പുമാണ് വൈറലായിരിക്കുന്നത്. ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രത്തോടൊപ്പം “എന്റെ എല്ലാമെല്ലാം ആയവൾക്ക് പിറന്നാൾ ആശംസകൾ” എന്ന് നേർന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൻ ഇസഹാക്കും ഒപ്പമുള്ള ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് പ്രിയയ്ക്ക് ആശംസകൾ നൽകി കമ്മന്റിട്ടിരിക്കുന്നത്.

Read More: ഗെറ്റപ്പ് ഒന്ന് മാറ്റി, സ്റ്റൈലായി സുരാജ്; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ

മലയാള സിനിമയുടെ താരമായി നിരവധി ആരാധകരുള്ള സമയത്താണ് കൂട്ടുകാരിയും പ്രണയിനിയുമായ പ്രിയയെ കുഞ്ചാക്കോ വിവാഹം ചെയ്യുന്നത്. വാലെന്റൈൻസ് ദിനത്തിൽ കുഞ്ചാക്കോ പോസ്റ്റ് ചെയ്ത കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രിയയ്ക്ക് അന്ന് എഴുതിയ കത്തുകളും ഫോട്ടോയും ഒപ്പം പോസ്റ്റ് ചെയ്തിരുന്നു. നയൻതാരയ്‌ക്കൊപ്പമുള്ള നിഴലാണ് ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജോൺ ബേബി ആയാണ് വേഷമിടുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ സംവിധായകൻ അപ്പു ഭട്ടതിരിയാണ്.

Story highlights- Kunchacko boban wife priya birthday celebration