കൊച്ചി നഗരത്തിൽ ബൈക്കിൽ ചുറ്റിയടിച്ച് മഞ്ജു വാര്യർ- ശ്രദ്ധനേടി ചിത്രങ്ങൾ

കാത്തിരിപ്പിനൊടുവിൽ മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം ‘ചതുർമുഖം’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ഹൊറർ ത്രില്ലറുമായി പ്രിയതാരങ്ങൾ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറെയാണ്. ഇപ്പോഴിതാ, റിലീസ് ദിനത്തിൽ ചർച്ചയാകുന്നത് മഞ്ജു വാര്യരുടെ ബൈക്ക് യാത്രയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി നഗരത്തിലൂടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരിക്കുകയാണ് മഞ്ജു വാര്യർ.

മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. പതിവിന് വിപരീതമായി വേറിട്ട രീതിയിലാണ് മഞ്ജു വാര്യർ ചതുർമുഖത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നത്.ചതുർമുഖം റിലീസുമായി ബന്ധപ്പെട്ടു നടന്ന പ്രസ്സ് മീറ്റിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മഞ്ജു വാര്യരുടെ വേറിട്ട ലുക്കാണ്.ഒട്ടേറേ പേർ മഞ്ജു വാര്യരുടെ ലുക്ക് പകർത്തിയിരുന്നു. സമാന ലുക്കിലുള്ള ഒട്ടേറെ ഫാഷൻ ചലഞ്ചുകളും ഹാഷ്ടാഗുകളുമെല്ലാം സോഷ്യൽ ലോകത്ത് വൈറലായി മാറിയിരുന്നു.

Read More:കള്ളക്കടത്തുകാരന്‍ പുഷ്പരാജായി അതിശയിപ്പിച്ച് അല്ലു അര്‍ജുന്‍; ശ്രദ്ധ നേടി ‘പുഷ്പ’ ടീസര്‍

രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

Story highlights- manju warrier’s chathurmukham movie promotion