“മനസ്സ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ…” കുഞ്ഞെൽദോയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി

മലയാളികളുടെ പ്രിയ അവതാരകൻ മാത്തുക്കുട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന കുഞ്ഞെൽദോ ഗാനം റിലീസായി. മനസ്സ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. വിനീത് ശ്രീനിവാസനും മെറിനും ചേർന്നാണ് ഗാനാലാപനം നടത്തിയിരിക്കുന്നത്. ഷാൻ റഹ്‌മാനാണ് ഗാനത്തിന് ഈണം നൽകിയത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം നായികാ കഥാപാത്രമായി വേഷമിടുന്നത് പുതുമുഖം ഗോപിക ഉദയൻ ആണ്. കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്,സിദ്ധിഖ്,അര്‍ജ്ജുന്‍ ഗോപാല്‍, രാജേഷ് ശര്‍മ്മ, നിസ്താര്‍ സേട്ട്, മിഥുന്‍ എം ദാസ്, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Read More: ഇരു കൈകളിൽ ഭദ്രം ഈ പാലം; സഞ്ചാരികൾ തേടിയെത്തുന്ന അത്ഭുത പാലം

സ്‌കൂൾ ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് കുഞ്ഞെൽദോയുടെ ക്രിയേറ്റീവ് ഡയറക്ടർ.സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഫെയർവെൽ സോങ്ങും ജനപ്രീതി നേടിയിരുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

Story highlights- kunjeldho song release