‘അതേ രംഗത്തിന്റെ ഷൂട്ടിംഗ് വീണ്ടും നടക്കുമ്പോൾ ആ ദിവസം ഓർക്കുന്നു’- ചിത്രം പങ്കുവെച്ച് മീന
മലയാള സിനിമയിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രമാണ് ദൃശ്യം 2. ലോക്ക് ഡൗണിന് ശേഷം ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ദൃശ്യം 2 വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. സിനിമയുടെ ഒന്നാം ഭാഗത്തിനും ഒട്ടേറെ ഭാഷകളിൽ റീമേക്ക് ഉണ്ടായിരുന്നു. തെലുങ്കിൽ വെങ്കിടേഷാണ് മോഹൻലാലിൻറെ വേഷം അവതരിപ്പിക്കുന്നത്. മലയാളത്തിലും തെലുങ്കിലും മീന തന്നെയാണ് നായികയായി എത്തുന്നത്.
ഇപ്പോള്തഴിതാ, തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം നടക്കുമ്പോൾ മലയാളം പതിപ്പിലെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് മീന. ‘ഇന്ന് അതേ രംഗത്തിന്റെ ഷൂട്ടിംഗ് വീണ്ടും നടക്കുമ്പോൾ ഈ ദിവസം ഓർക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട രംഗങ്ങൾ ഒരിക്കൽ കൂടി ചെയ്യുമ്പോഴുള്ള മനോഹരമായ അനുഭവം’- മീന കുറിക്കുന്നു. വീട്ടിൽ ജോർജുകുട്ടിയും റാണിയും മക്കളും കൂടി ഇരുന്ന് ലൂഡോ കളിക്കുന്ന ചിത്രമാണ് മീന പങ്കുവെച്ചിരിക്കുന്നത്.
ജീത്തു ജോസഫ് ആണ് തെലുങ്കിലും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വെങ്കടേഷ് ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മീന, നദിയ മൊയ്തു, എസ്തര്‍ അനില്‍, കൃതിക ജയകുമാര്‍, കാസി വിശ്വനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Read More: ‘ദളപതി 65’ൽ പൂജ ഹെഗ്ഡെയ്ക്ക് ഒപ്പം നായികയായി മലയാളത്തിൽ നിന്നും അപർണ ദാസ്
തെലുങ്ക് റീമേക്കിലും തൊടുപുഴ ലൊക്കേഷനാകും. തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല തുടങ്ങിയ പ്രദേശങ്ങളായിരുന്നു ദൃശ്യം 2 ലും പ്രധാന ലൊക്കേഷനുകളായത്. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണങ്ങളും ഇവിടെയാണ് നടക്കുന്നത്.
Story highlights- meena about drishyam 2 telugu remake shooting