‘പ്രശസ്തിയിലേക്കും വിജയത്തിലേക്കുമുള്ള എന്റെ ആദ്യപടിയായ സിനിമ’- 30 വർഷം മുൻപ് അഭിനയിച്ച സിനിമയുടെ ഓർമ്മകളിൽ മീന

April 29, 2021

മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരങ്ങളായ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് എത്തിയ മീന തമിഴ് ചിത്രങ്ങളിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. മീനയുടെ കരിയറിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ ‘എൻ രാസവിൻ മനസ്സിലെ’ മുപ്പതുവർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കസ്തൂരി രാജ സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കിരണും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സോലയ്യമ്മയെന്ന മീനയുടെ കഥാപത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തെക്കുറിച്ചുള്ള മീനയുടെ വാക്കുകൾ . ‘ എൻ രാസാവിൻ മനസിലെ പുറത്തിറങ്ങിയിട്ട് 30 വർഷമായി എന്ന് സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. രാജ്കിരൻ സർ, കസ്തുരിരാജ സർ, ഇളയരാജ സർ എന്നിവരോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എന്റെ ആദ്യത്തെ സൂപ്പർ ഹിറ്റ് ഗാനം ‘കുയിൽ പാട്ടു’ ഈ ചിത്രത്തിലായിരുന്നു. പ്രശസ്തിയിലേക്കും വിജയത്തിലേക്കുമുള്ള എന്റെ ആദ്യപടിയായ എൻ രാസാവിൻ മനസിലേ, 30-വർഷക്കാലം എന്നെ ഒരു മുൻനിര നായികയായി നിലനിർത്തുന്നതിൽ സഹായിച്ചു.’

Read More: തിരമാലകള്‍ തട്ടുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അറിയാം കടലിനോട് ചേര്‍ന്നുകിടക്കുന്ന ആ ‘ഭീമന്‍ പിയാനോ’യെക്കുറിച്ച്

അതേസമയം, ദൃശ്യം 2ന് ശേഷം നിരവധി ഭാഷകളിലായി തിരക്കിലാണ് മീന. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ ‘അണ്ണാത്തൈ’ ആണ് മീനയുടെ അടുത്ത തമിഴ് ചിത്രം. ദൃശ്യം 2ന്റെ തെലുങ്ക് പതിപ്പിൽ വെങ്കിടേഷിനൊപ്പവും മീന അഭിനയിക്കുന്നുണ്ട്.

Story highlights- meena about her first super hit movie