‘എന്റെ എല്ലാമെല്ലാമല്ലേ’യെന്ന് പാടി ശ്രീഹരി; കുറുമ്പൻ മറുപടിയുമായി മേഘ്‌നക്കുട്ടി- രസികൻ വിഡിയോ

മലയാളികളുടെ സ്വീകരണമുറികളെ ആഘോഷമാക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2. പാട്ടിനൊപ്പം കുറുമ്പിന്റെ രസക്കാഴ്ചകൾ സമ്മാനിക്കാൻ കുരുന്നു പാട്ടുകാർ ഒട്ടേറെയുണ്ട് ഇത്തവണ ടോപ് സിംഗറിൽ. പാട്ടുവേദിയിൽ പുത്തൻ പാട്ടുകാർക്കൊപ്പം മനോഹരമായ നിമിഷങ്ങളുമായി ആദ്യ സീസണിലെ പാട്ടുകാരും എത്താറുണ്ട്.

ഇപ്പോൾ എല്ലാ ഞായറഴ്ചകളിലും ടോപ് സിംഗറിലെ പാട്ടുകാരും സിനിമാ- സംഗീത ലോകത്തെ പ്രമുഖരും എത്തുന്ന സ്റ്റാർ നൈറ്റ് എന്ന ആഘോഷരാവിനും പ്രേക്ഷകർ ഏറെയാണ്. സ്റ്റാർ നൈറ്റിൽ കഴിഞ്ഞ സീസണിലെ ശ്രദ്ധേയ മത്സരാർത്ഥിയായിരുന്ന ശ്രീഹരിയും ഈ സീസണിലെ കുറുമ്പിയായ മേഘ്‌നയും ചേർന്ന് പാടിയ ഗാനം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Read More: ‘മീനൂട്ടിയെ തോൽപ്പിക്കാനാകില്ല മക്കളേ..’; പാട്ടുവേദിയിൽ മീനാക്ഷിയ്ക്കായി ഉയർന്ന കൈയടി- വീഡിയോ

മീശ മാധവൻ എന്ന ചിത്രത്തിലെ ‘എന്റെ എല്ലാമെല്ലാമല്ലേ..’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. യേശുദാസും സുജാതയും ചേർന്ന് ആലപിച്ച ഗാനമാണിത്. പാട്ടിന്റെ തുടക്കത്തിൽ ചില രസകരമായ സംഭാഷങ്ങളുമുണ്ട്. സുജാതയുടെ ഈ രസികൻ സംഭാഷണങ്ങൾ അതേപടി പകർത്തിയിരിക്കുകയാണ് മേഘ്‌ന. രസകരവും മനോഹരവുമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഹിറ്റ്.

Story highlights- mekhna and sreehari star night performance