മഞ്ജു വാര്യരുടെ വൈറൽ ലുക്കുമായി ടോപ് സിംഗർ വേദിയിലെ മേഘ്‌നക്കുട്ടി

ചതുർ മുഖം എന്ന ചിത്രം തിയേറ്ററുകളിൽ നിറച്ച ആവേശം ചെറുതല്ല. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമായിരുന്നു ചതുർ മുഖം. കൊവിഡ് പ്രതിസന്ധി വർധിക്കുന്ന സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരുന്നു. ഉടൻ തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

അതേസമയം,സിനിമയേക്കാൾ ഹിറ്റായത് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രസ്സ് മീറ്റിൽ മഞ്ജു വാര്യർ ധരിച്ച വേഷമായിരുന്നു. സ്കര്ട്ടും ഷർട്ടുമണിഞ്ഞ് ചുറുചുറുക്കോടെ എത്തിയ മഞ്ജുവിന്റെ ലുക്ക് ഒട്ടേറെപ്പേർ ഏറ്റെടുത്തു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ലുക്ക് അനുകരിച്ചു. ഇപ്പോഴിതാ, ടോപ് സിംഗർ വേദിയിലെ പാട്ടുകാരി മിയക്കുട്ടിയുടെ ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.

Read More: ‘കടൈക്കുട്ടി സിംഗ’ത്തിലെ നൃത്തരംഗം പങ്കുവെച്ച് സയേഷ- വിഡിയോ

അതേവേഷത്തിലും ഹെയർ സ്റ്റൈലിലുമാണ് മേഘ്‌ന എത്തിയത്. മഞ്ജു വാര്യരുടെ ചിത്രത്തിനൊപ്പം മേഘ്‌നയുടെ ചിത്രവും ചേർത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ലുക്ക് ഹിറ്റായത്. പാട്ടുവേദിയിലും മഞ്ജു വാര്യർ അതിഥിയായി എത്തിയപ്പോൾ ഇതേ ലുക്കിൽ മേഘ്ന എത്തിയിരുന്നു.

Story highlights- mekhna imitates manju warrier