നടൻ മേള രഘു ഗുരുതരാവസ്ഥയിൽ- സിനിമാമേഖലയിൽ നിന്നും കൈത്താങ്ങ് പ്രതീക്ഷിച്ച് കുടുംബം
ദൃശ്യം 2വിലൂടെ പ്രേക്ഷകർക്കിടയിൽ ചർച്ചയായ നടനാണ് മേള രഘു. മേള എന്ന ചിത്രത്തിൽ നായകനായി എത്തിയ ഈ ഉയരം കുറഞ്ഞ കലാകാരൻ ഇന്ന് അബോധാവസ്ഥയിൽ ആശുപത്രി കിടക്കയിലാണ്. ഏപ്രിൽ 16ന് കുഴഞ്ഞു വീണതിനെ തുടർന്ന് മേള രഘുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏഴുദിവസമായി അബോധാവസ്ഥയിലായ രഘുവിന്റെ ചികിത്സയ്ക്കായി ഇതിനോടകം വലിയ തുക ചിലവായി. സിനിമയിൽ നിന്നും ഇദ്ദേഹത്തിന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
അനശ്വര ചലച്ചിത്രകാരൻ കെ ജി ജോർജ് നാൽപതു വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ നായകനാണ് രഘു. കെ. ജി. ജോർജിന്റെ ഒരു ദുരന്ത നാടകമാണ് 1980 ൽ പുറത്തിറങ്ങിയ മേള. ഒരു സർക്കസ് കോമാളിയുടെ സ്വകാര്യജീവിതവും വിവാഹത്തിന് ശേഷം അയാൾ അനുഭവിക്കുന്ന അപകർഷതയും തുടർന്നുള്ള അയാളുടെ ആത്മഹത്യയുമാണ് സിനിമ. ചിത്രത്തിൽ ഗോവിന്ദൻ എന്ന സർക്കസ് കോമാളിയായി എത്തിയത് രഘുവായിരുന്നു. ആ സിനിമയിൽ നായകൻ രഘുവായിരുന്നു. സർക്കസ് കമ്പനിയിലെ അതി സാഹസികനായ ബൈക്ക് റൈസർ ആയ വിജയൻറെ വേഷത്തിൽ എത്തിയതാകട്ടെ, മമ്മൂട്ടിയും.
Read More: ഭീതി പടർത്തിയ ‘കൃഷ്ണൻകുട്ടി’ ദേ, ഇതാണ്- ചായം പൂശിയ മുഖം വെളിപ്പെടുത്തി സംവിധായകൻ
പിന്നീട് ചില സിനിമകളിൽ വേഷമിട്ടുവെന്നല്ലാതെ ആദ്യ ചിത്രം പോലെ ശ്രദ്ധേയ കഥാപാത്രങ്ങളെ രഘുവിന് ലഭിച്ചില്ല. സഞ്ചാരി ,മുഖചിത്രം ,കാവടിയാട്ടം ,ഇരിക്കൂ എം.ഡി അകത്തുണ്ട് ,അപൂർവ്വ സഹോദരങ്ങൾ ,വിനയപൂർവ്വം വിദ്യാധരൻ ,ഇന്ത്യൻ പ്രണയകഥ , തുടങ്ങിയ സിനിമകളിൽ അദ്ദേഹം ചെറിയ വേഷത്തിൽ എത്തി. ദൃശ്യം 2ലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും ശ്രദ്ധേയനായത്.
Story highlights- mela raghu in critical condition