പ്രായം 24 വയസ്സ്; ജീവിച്ചിരിക്കുന്നതില്വെച്ച് ഏറ്റവും പ്രായമേറിയ കോല എന്ന റെക്കോര്‍ഡ് മിഡോരിക്ക്
മിഡോരി എന്നാണ് അവളുടെ പേര്. സ്വന്തം പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലും രേഖപ്പെടുത്തിയിരിക്കുകയാണ് ഈ കോല. ജീവിച്ചിരിക്കുന്ന കോലകളില്വെച്ച് ഏറ്റവും പ്രായമുള്ളയാളാണ് മിഡോരി. 24 വയസ്സുണ്ട് മിഡോരിക്ക്. ജപ്പാനിലെ അവാജി ഫാം പാര്‍ക്ക് ഇംഗ്ലണ്ടിലാണ് ഈ കോലയെ പാര്‍പ്പിച്ചിരിക്കുന്നത്.
വിക്ടോറിയന്‍ ഇനത്തില്‍പ്പെട്ട കോലയാണ് മിഡോരി. സാധാരണ 13 മുതല്‍ 16 വയസ്സുവരെയൊക്കെയാണ് കോലകളുടെ ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ 24-ാം വയസ്സിലും പൂര്‍ണ ആരോഗ്യവതിയാണ് മിഡോരി. തനിയെ ഭക്ഷണം കണ്ടെത്താനും മരങ്ങളില്‍ കയറാനുമെല്ലാം മിഡോരിക്ക് അനായാസം സാധിക്കും. അതേസമയം മനുഷ്യരുടെ പ്രായവുമായി താരതമ്യം ചെയ്താല്‍ ഏകദേശം 110 വയസ്സ് വരും മിഡോരിക്ക്.
Read more: മദ്യലഹരിയില്‍ ചെയ്തതല്ല, സനൂപ് ഗംഭീര ഡാന്‍സര്‍: റാസ്പുടിന് ‘കുടിയന് വേര്‍ഷന്റെ’ യഥാര്‍ത്ഥ കഥ
1997-ല്‍ ഓസ്ട്രേലിയയില്‍ വെച്ചായിരുന്നു മിഡോരിയുടെ ജനനം. എന്നാല്‍ 2003-ല്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍ക്കാരിന്റെ സമ്മാനമായി ഈ കോലയെ ജപ്പാനിലെ മൃഗശാലയില്‍ എത്തിച്ചു. മൃഗശാലയില്‍ വന്ന സമയത്ത് ആരോഗ്യത്തില്‍ അല്പം കുറവുണ്ടായിരുന്നുവെങ്കിലും മിഡോരി ആ അസ്വസ്ഥതകളേയെല്ലാം പെട്ടെന്നുതന്നെ മറികടന്നു. എന്തായാലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതോടെ താരമായിരിക്കുകയാണ് ഈ കോല.
Story highlights: Midori holds Guinness world record for oldest living koala