‘എന്നിൽ നിറയേണമേ സ്നേഹ നാളമേ..’- ശ്രദ്ധനേടി മോഹൻകുമാർ ഫാൻസിലെ ഗാനം

April 4, 2021

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മോഹൻകുമാർ ഫാൻസ്‌. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ സിദ്ദിഖ്, മുകേഷ് തുടങ്ങിയ താരങ്ങളാണ് അണിനിരന്നത്. ചിത്രത്തിലെ ബക്ഷ്ത്തി നിർഭരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മേലെ മിഴി നോക്കി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ചിത്രത്തിന്റെ സംവിധായകനായ ജിസ് ജോയ് ആണ് വരികൾ രചിച്ചിരിക്കുന്നത്. പ്രിൻസ് ജോയ് സംഗീതം പകർന്നിരിക്കുന്നു.

ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റിലീസിന് മുൻപ് മനോഹരമായ ഒരു പ്രണയഗാനവും പുറത്തിറങ്ങിയിരുന്നു. നീലമിഴി എന്നു പേരിട്ടിരിയ്ക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പുറമെ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ട്രെയ്‌ലറുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സൺ‌ഡേ ഹോളിഡേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധയകനാണ് ജിസ് ജോയ്. പതിവ് പോലെ മോഹൻകുമാർ ഫാൻസിലൂടെയും ഫീൽ ഗുഡ് അനുഭവമാണ് ജിസ് ജോയ് പകർന്നത്. മാർച്ച് 19 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

Read More: മഞ്ജു വാര്യരുടെ മനസ് കവർന്ന കുഞ്ഞു സുന്ദരി ദേ, ഇതാണ്

ദേശീയ അവാർഡ് ജേതാക്കളായ ബോബി-സഞ്ജയ് ആണ് ‘മോഹൻ കുമാർ ഫാൻസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, മുകേഷ്, അനാർക്കലി നാസർ, കൃഷ്ണശങ്കർ, ശ്രീനിവാസൻ, വിനയ് ഫോർട്ട്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹൻകുമാർ ഫാൻസ്‌ സിനിമയ്ക്കുള്ളിലെ സിനിമയാണ് പങ്കുവയ്ക്കുന്നത്.

Story highlights- mohankumar fans movie song released