‘മൂന്നു പതിറ്റാണ്ടിന്റെ സൗഹൃദം’- ശ്രദ്ധനേടി ‘ബറോസ്’ ലൊക്കേഷനിൽ നിന്നുള്ള സെൽഫി
മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ‘ബറോസ്’ കൊച്ചിയിൽ അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചിയിലെ ചിത്രീകരണം പൂർത്തിയായാൽ ഗോവയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ടീം. ചിത്രത്തിലെ പ്രധാന താരമായ സ്പാനിഷ് അഭിനേത്രി പാസ് വേഗ അഭിനയിക്കുന്ന സ്‌കൂൾ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്. ചിത്രം ത്രീഡി ആയതുകൊണ്ടുതന്നെ പ്രത്യേകമായി സെറ്റ് ഒരുക്കിയാണ് ചിത്രീകരണം നടക്കുന്നത്. ലൊക്കേഷനിൽ നിന്നും സംവിധായകൻ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ.
വേറിട്ട ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ. രസകരമായ ഈ സെൽഫി പകർത്തിയിരിക്കുന്നത് മോഹൻലാൽ ആണ്. മൂന്നുപതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് സന്തോഷ് ശിവന്റേതും മോഹൻലാലിന്റേയും. 1990 ൽ പുറത്തിറങ്ങിയ ‘നമ്പർ 20 മദ്രാസ് മെയിൽ’ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്.ദേശീയ അവാർഡ് നേടിയ ചിത്രമായ ‘കലാപാനി’ ഉൾപ്പെടെ നിരവധി ഗംഭീര ചിത്രങ്ങൾക്കായി ഇരുവരും പിന്നീട് സഹകരിച്ചു.
Barroz pic.twitter.com/5E2mrdtGxT
— SantoshSivanASC. ISC (@santoshsivan) April 6, 2021
അതേസമയം, ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. ഈ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജൂലൈയിൽ ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.
Read More: സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തി വിജയ്- വിഡിയോ
ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു.
Story highlights- mohanlal and santhosh sivan selfie from baroz location