തൃശൂരിന്റെ ഡിജിറ്റൽ ഭാവിക്ക് നിറം പകരാൻ മൈ ജിയുടെ ഫ്യൂച്ചർ സ്റ്റോർ; പൂത്തോളിൽ ഏപ്രിൽ 10ന് പ്രവർത്തനമാരംഭിക്കുന്നു

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ശൃംഖലയായ മൈ ജി ഭാവിയിലേക്കുള്ള വലിയ ചുവടുവയ്പ്പിന് തുടക്കമിടാനൊരുങ്ങുകയാണ്. ഡിജിറ്റൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടാനായി മൈ ജിയുടെ ഫ്യൂച്ചർ സ്റ്റോർ ഏപ്രിൽ 10 മുതൽ തൃശൂർ പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു. മൈ ജി ഫ്യൂച്ചർ എന്ന ആശയത്തിലൂടെ തൃശൂരിന്റെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് ഫ്യൂച്ചർ സ്റ്റോർ നിറം പകരാനൊരുങ്ങുകുയാണ്.

തൃശൂരിലെ മൈ ജിയുടെ എട്ടാമത്തെയും, കേരളത്തിലെ തൊണ്ണൂറാമത്തെയും ഷോറൂമാണ് പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നത്. ഡിജിറ്റൽ ലോകത്ത് വലിയൊരു കുതിപ്പ് എന്നതിനൊപ്പം ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ഫ്യൂച്ചർ സ്റ്റോറിലൂടെ മൈ ജി.

ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് കണ്ണുചിമ്മിക്കുന്ന ഓഫറുകളാണ് മൈ ജി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒരു പർച്ചേസിലും സർപ്രൈസ് ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ഇതിനുപുറമെ ഓരോ മണിക്കൂറിലുമുള്ള ലക്കി ഡ്രോയിലൂടെ സർപ്രൈസ് സമ്മാനങ്ങളുമുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഗാഡ്ജറ്റുകളും വലിയ വിലക്കുറവിൽ ഫ്യൂച്ചർ സ്റ്റോറിൽ നിന്നും സ്വന്തമാക്കാം.

ഓരോ ജില്ലയിലും ഒരു ഫ്യൂച്ചർ സ്റ്റോർ എന്ന ലക്ഷ്യത്തോടെയാണ് മൈ ജി തൃശൂരിൽ ആദ്യ ഷോറൂമിന് തുടക്കമിട്ടിരിക്കുന്നത്. രണ്ടുനിലകളിലായി അതിവിശാലമായി സജ്ജീകരിച്ച ഫ്യൂച്ചർ സ്റ്റോറിൽ സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, സ്മാർട്ട് ടി വി, ഡിജിറ്റൽ ആക്സസറീസ്, മൾട്ടി മീഡിയ ഗാഡ്ജറ്റുകൾ, ഹോം തിയറ്റർ ,വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എസി, മിക്സി,സ്മാൾ അപ്ലയൻസുകൾ, ക്രോക്കറി എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.

വിവിധ ഫിനാൻസ് ഓഫറുകൾക്കൊപ്പം നിരവധി ആനുകൂല്യങ്ങൾ ഓരോ പർച്ചേസിനും ലഭിക്കും. തൃശൂരിന്റെ ഭാവി സ്വപ്നങ്ങൾക്ക് നിറം പകർന്ന് പൂത്തോളിൽ മൈ ജിയുടെ ഫ്യൂച്ചർ സ്റ്റോർ പ്രവർത്തനമാരംഭിക്കാൻ ഇനി രണ്ടുനാൾ മാത്രം..

Story highlights- MyG Future store opening