45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍

April 1, 2021
Covid 19 Vaccination registration details

ഒരു വര്‍ഷത്തിലേറെയായി കൊവിഡ് 19 എന്ന മഹാമാരി രാജ്യത്തെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പുരോഗമിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിനിഷേന്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു. www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഇഷ്ടമുള്ള ആശുപത്രിയും തീയതിയും തെരഞ്ഞെടുക്കാവുന്നതാണ്.

Read more: ‘പതുക്കപ്പെണ്ണേ മെഹറുബാ’; ലിറിക്‌സ് തെറ്റിയാലെന്താ പാട്ട് കലക്കി; ആരും ചിരിച്ചു പോകും അനുവിന്റെ പാട്ട് കേട്ടാല്‍: വിഡിയോ

രജിസ്റ്റര്‍ ചെയ്യതെയും ആശുപത്രികളില്‍ നേരിട്ടെത്തി വാക്‌സിനേഷന്‍ സ്വീകരിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷനുള്ള സൗകര്യമുണ്ട്. 45 ദിവസംകൊണ്ട് 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്.

Story highlights: New phase of COVID-19 vaccination begins today