കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്‍ഡില്‍ വിലക്ക്

New Zealand suspends entry for travelers from India

ലോകത്ത് കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. ഇക്കാരണത്താല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്‍ഡില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള ന്യൂസിലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിലവില്‍ ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്‍ഡില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read more: ഒരു രൂപയ്ക്ക് ഇഡ്ഡലി നല്‍കുന്ന കമലത്താള്‍ മുത്തശ്ശിയുടെ ഏറ്റവും വലിയ സ്വപ്‌നവും സഫലമായി

അതേസമയം ഒരു ലക്ഷത്തിലും അധികമാണ് പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 126,789 പേര്‍ക്ക് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 12,928,789 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 685 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. 9,10,319 പേരാണ് നിലവില്‍ കൊവിഡ് രോഗത്തിന് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

Story highlights: New Zealand suspends entry for travelers from India