‘കറുത്ത മഷി പുരട്ടിയ നിങ്ങളുടെ ചൂണ്ടുവിരലുകളാണ് ഇനി എനിക്ക് വഴികാട്ടാനുള്ളത്’- ആവേശമായി ‘വൺ’ പ്രൊമോ ടീസർ

April 7, 2021

മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിൽ എത്തിയ ചിത്രമാണ് വൺ. സിനിമ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. റിലീസിന് ശേഷം സിനിമയിലെ മികച്ച രംഗങ്ങളുമായി നിരവധി പ്രൊമോ ടീസറുകൾ എത്തിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ പത്താമത്തെ പ്രൊമോ ടീസർ എത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെ കുറിച്ച് ജനങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയാണ് ടീസറിൽ ഉള്ളത്.

‘കറുത്ത മഷി പുരട്ടിയ നിങ്ങളുടെ ചൂണ്ടുവിരലുകളാണ് ഇനി എനിക്ക് വഴികാട്ടാനുള്ളത്’ ശക്തമായ ഡയലോഗും ടീസറിലുണ്ട്. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി വണ്ണിൽ അവതരിപ്പിക്കുന്നത്. ശക്തനായ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുമ്പോൾ മറ്റു രാഷ്ട്രീയ നേതാക്കന്മാരായി എത്തുന്ന അഭിനേതാക്കൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്‍ണനും അഭിനയിക്കുന്നു. ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നു.

സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read More: അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന ‘ഒറ്റ്’-ല്‍ ബോളിവുഡ് താരം ജാക്കി ഷറോഫും

ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’.ബോബി- സഞ്ജയ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് നിർമിക്കുന്നത്.

Story highlights- one movie promo teaser 10