‘ഓപ്പറേഷൻ ജാവ’ ബോളിവുഡിലേക്ക്

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയപ്പോൾ ആദ്യം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഓപ്പറേഷൻ ജാവ. അന്വേഷണാത്മക ചിത്രമായ ഓപ്പറേഷൻ ജാവയ്ക്ക് അതിശയകരമായ പ്രതികരണമാണ് ലഭിച്ചത്. വലിയ താരനിര ഇല്ലായിരുന്നിട്ടും മികച്ച ചിത്രമായി തിയേറ്ററിൽ 75 ദിവസം ഓടിയ ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഹിന്ദിയിൽ റീമേക്ക്, ഡബ്ബിംഗ് അവകാശങ്ങൾ എന്നിവ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാലു വർഗ്ഗീസും ലുക്മാനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ഇത്.
പോലീസിന്റെ സൈബർ ക്രൈം യൂണിറ്റിന്റെ ഒരു യഥാർത്ഥ പൈറസി കേസിനെ അടിസ്ഥാനമാക്കി എഴുത്തുകാരനും സംവിധായകനുമായ തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് ഇത്. തരുൺ മൂർത്തി തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്.
ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, വിനീത കോശി, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഫായിസ് സിദ്ദിക്കാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്., ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നത്.
അതേസമയം, തന്റെ അടുത്ത സംരംഭത്തിന്റെ തിരക്കഥയുടെയും പ്രീ പ്രൊഡക്ഷന്റെയും തിരക്കിലാണ് സംവിധായകൻ തരുൺ മൂർത്തി.
Story highlights- Operation Java to be remade in Hindi