കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം- ശ്രദ്ധനേടി ‘ഒറ്റ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ
മലയാള സിനിമയിൽ രണ്ടു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ കുഞ്ചാക്കോ ബോബൻ തമിഴകത്തേക്ക് ചുവടുവയ്ക്കുകയാണ് ഒറ്റ് എന്ന ചിത്രത്തിലൂടെ. അരവിന്ദ് സ്വാമിക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഒറ്റിൽ വേഷമിടുന്നത്. വിഷുദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്.
രണ്ട് സുഹൃത്തുക്കളെയും അവരുടെ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുങ്ങുന്നത്. മംഗലാപുരത്തിനും മുംബൈയ്ക്കുമിടയിലാണ് കഥ നടക്കുന്നത്. റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ റീലീസ് ചെയ്യും. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
Read More: ‘പർദേസി ഗേൾ..’- ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് സാനിയ ഇയ്യപ്പൻ
രണ്ടഗം എന്ന പേരിലാണ് തമിഴില്‍ ചിത്രം ഒരുങ്ങുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ എച്ച് കാശിഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
Story highlights- ottu movie first look poster