ആന്റണിക്ക് അനുഗ്രഹവുമായി മലയാള സിനിമാലോകം; സണ്ണി വെയ്ൻ ചിത്രം ഏറ്റെടുത്ത് താരങ്ങൾ

April 2, 2021

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണി. മികച്ച ഡീൽ ഗുഡ് കാഴ്ചാനുഭവമാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകർക്ക് സമ്മാനിച്ചത്. വിഷുക്കാല ചിത്രമായി എത്തിയ അനുഗ്രഹീതൻ ആന്റണിയ്ക്ക് മലയാള സിനിമാലോകത്തുനിന്നും അനുഗ്രഹ മഴയാണ് ലഭിക്കുന്നത്. നിരവധി താരങ്ങളാണ് ആദ്യദിനം തന്നെ സണ്ണി വെയ്ന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിന് കാണികളായി എത്തിയത്. നായികയായി അഭിനയിച്ച ആർക്കറിയാം എന്ന ചിത്രത്തിന്റെ റിലീസിനൊപ്പം തിയേറ്ററിലെത്തിയ അനുഗ്രഹീതൻ ആന്റണിയും കാണാൻ മറന്നില്ല നടി പാർവതി.

സിനിമാ സുഹൃത്തുക്കൾക്കൊപ്പമാണ് പാർവതി ആദ്യദിനം തന്നെ അനുഗ്രഹീതൻ ആന്റണി കണ്ടത്. ‘അഭിമാനത്തോടെ തുടരുക. ഇത്രയും അർപ്പണബോധത്തോടെ തടസ്സങ്ങളെ തകർക്കുന്നതിൽ ഒട്ടും എളുപ്പമല്ല . റിലീസിന് അഭിനന്ദനങ്ങൾ.’ എന്നാണ് അനുഗ്രഹീതൻ ആന്റണി ടീമിന് ആശംസ അറിയിച്ചുകൊണ്ട് നടി കുറിച്ചത്. ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്ന് ആലപിച്ച ‘നീയേ..’ എന്ന ഗാനത്തിനും മികച്ച അഭിപ്രായമാണ് നടി പങ്കുവെച്ചത്.

അനുഗ്രഹീതൻ ആന്റണി കണ്ടുവെന്നും വളരെയധികം ഇഷ്ടമായി എന്നുമാണ് നടൻ ഉണ്ണി മുകുന്ദൻ കുറിക്കുന്നത്. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും താരം പറയുന്നു. നടൻ ടോവിനോ തോമസും ചിത്രത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന്‌ ടൊവിനോ തോമസും കുറിക്കുന്നു.

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന ചിത്രം നവാഗതനായ പ്രിൻസ് ജോയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിൽ നിറസാന്നിധ്യമായ ഗൗരി ജി കിഷൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്ക് ഉണ്ട്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.

Read More: ‘വിജയകരമായ 5800 ൽ പരം ദിനങ്ങൾ…’- ചാക്കോച്ചനും പ്രിയക്കും പതിനാറാം വിവാഹവാർഷിക ആശംസ അറിയിച്ച് രമേഷ് പിഷാരടി

ജിഷ്ണു എസ് രമേശിന്റേയും, അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും, അരുൺ വെഞ്ഞാറമൂട് ആർട്ട്‌ ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. ചിത്രത്തിന്റെ വിതരണം ക്യാപിറ്റോൾ സ്റ്റുഡിയോസാണ്.പി ആർ മഞ്ജു ഗോപിനാഥ്.

Story highlights- positive reviews for anugraheethan antony