പൃഥ്വിരാജിനും മകൾ അല്ലിക്കും രാജസ്ഥാൻ റോയൽസ് ജേഴ്‌സി സമ്മാനിച്ച് സഞ്ജു സാംസൺ

മലയാളസിനിമയിൽ ധാരാളം സൗഹൃദങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ബോളിവുഡ് പോലെ സിനിമ- ക്രിക്കറ്റ് താരങ്ങളുടെ സൗഹൃദങ്ങൾ വിരളമാണ്. എന്നാൽ, ഒരേനാട്ടുകാരായ നടൻ പൃഥ്വിരാജ് സുകുമാരനും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ, ഐപിഎൽ സീസൺ സജീവമാകുന്ന സമയത്ത് പൃഥ്വിരാജിന് മനോഹരമായ ഒരു സമ്മാനം അയച്ചിരിക്കുകയാണ് സഞ്ജു സാംസൺ.

പൃഥ്വിരാജിനും മകൾ അല്ലിക്കും ഇരുവരുടെയും പേരുകൾ എഴുതിയ രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സിയാണ് സഞ്ജു സാംസൺ അയച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനാണ് ജേഴ്‌സിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ഹാംബറിനും ജേഴ്സിക്കും നന്ദി സഞ്ജുസാംസൺ,രാജസ്ഥാൻ റോയൽസ്! അല്ലിയും ഞാനും ആഹ്ലാദിക്കും! സഞ്ജു..നിങ്ങൾ നായകനാകുന്നത് നമുക്കെല്ലാവർക്കും സന്തോഷവും അഭിമാനവുമാണ്! ജീവിതത്തെയും ക്രിക്കറ്റിനെയും കുറിച്ചുള്ള നമ്മുടെ കൂടുതൽ ചാറ്റുകൾക്കായി കാത്തിരിക്കുന്നു!’- പൃഥ്വിരാജ് കുറിക്കുന്നു.

Read More: പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചാക്കോച്ചൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2012ൽ ഐപിഎല്ലിൽ എത്തിയതുമുതൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന് വേണ്ടി മത്സരിക്കുന്നുണ്ട്. രാജസ്ഥാൻ റോയൽസ് ഇടക്കാലത്ത് വിലക്ക് നേരിട്ടപ്പോൾ ഡൽഹിയിലേക്ക് പോയെങ്കിലും വീണ്ടും ടീം സജീവമായപ്പോൾ സഞ്ജു മടങ്ങിയെത്തി. കഴിഞ്ഞ സീസണുകളിൽ മികച്ച ഫോമിലുള്ള സഞ്ജുവിനെ ഇത്തവണ ടീം ക്യാപ്റ്റനായി മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

Story highlights- Prithviraj Receives Personalised Rajasthan Royals Hamper & Jersey From Sanju Samson