‘എൻ‌ജോയ് എൻ‌ജാമി’യ്ക്ക് തകർപ്പൻ ചുവടുകളുമായി റാഷി ഖന്ന- വിഡിയോ

April 4, 2021

തമിഴ് പിന്നണി ഗായകരായ ധീയും അറിവും ചേർന്ന് ആലപിച്ച ‘എൻ‌ജോയ് എൻ‌ജാമി’ ഗാനം സൈബറിടങ്ങളിൽ ഹിറ്റാണ്. ഒട്ടേറെപ്പേരാണ് ഈ ഗാനത്തിന് ഡാൻസ് കവർ ചലഞ്ചുമായി എത്തുന്നത്. സിനിമാതാരങ്ങളും ഡാൻസ് കവർ ചലഞ്ചിന്റെ ഭാഗമായിരുന്നു. നസ്രിയ നസീമും സഹോദരനും ചേർന്ന് ചലഞ്ചേറ്റെടുത്തിരുന്നു. ഇപ്പോഴിതാ, സുഹൃത്തിനൊപ്പം ‘എൻ‌ജോയ് എൻ‌ജാമി’യ്ക്ക് ചുവടുവയ്ക്കുകയാണ് നടി റാഷി ഖന്ന.

വില്ലൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് റാഷി ഖന്ന. ഇപ്പോഴിതാ, ഭ്രമം എന്ന പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലും റാഷി ഖന്ന വേഷമിടുന്നുണ്ട്. ‘ഈ ഗാനത്തോടുള്ള എന്റെ പ്രണയത്തിന് എൻജോയ് എൻജാമി ചലഞ്ചും ചെയ്യേണ്ടിവന്നു’ എന്ന ക്യാപ്ഷനൊപ്പമാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിജയ് സേതുപതി നായകനായ ‘സംഗതമിഴൻ ‘ എന്ന ചിത്രത്തിലാണ് റാഷി ഖന്ന അവസാനമായി അഭിനയിച്ചത്. സംവിധായകൻ സുന്ദർ സി യുടെ ‘അരമനൈ 3’, വിജയ് സേതുപതി നായകനായ ‘തുഗ്ലക്ക് ദർബാർ’ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിടുന്നുണ്ട്.

അതേസമയം,  ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഈണവും അർത്ഥപൂർണ്ണമായ വരികളുമായി ‘എൻ‌ജോയ് എൻ‌ജാമി’ ഹിറ്റാകുമ്പോൾ മലയാളത്തിൽ നിന്നും പാട്ടിന് ആരാധകർ ഏറുകയാണ്. ഭൂമിയെക്കുറിച്ച് ഒരു സാമൂഹിക-രാഷ്ട്രീയ സന്ദേശം പങ്കുവയ്ക്കുകയാണ് ‘എൻ‌ജോയ് എൻ‌ജാമി’. ഈ പാട്ടിലൂടെ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് എങ്ങനെ ആ സന്ദേശം കൈമാറുന്നു എന്ന് പങ്കുവയ്ക്കുകയാണ്. എ ആർ റഹ്മാന്റെ മാജ ലേബൽ എന്ന യൂട്യൂബ് ചാനലിലൂടെ ഒരാഴ്ച മുമ്പ് പുറത്തിറക്കിയ ഗാനത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.

Story highlights- Raashi Khanna dances to viral song Enjoy Enjaami