സമ്മാനത്തുകയുടെ പകുതി കാഴ്ചയില്ലാത്ത അമ്മയ്ക്കും കുഞ്ഞിനും- വീണ്ടും കൈയടി നേടി മയൂർ ഷെൽക്കെ

April 23, 2021

റെയിൽവേ ട്രാക്കിലെ അപകടത്തിൽ നിന്നും സ്വന്തം ജീവൻ പണയപ്പെടുത്തി കാഴ്ചയില്ലാത്ത കുഞ്ഞിനെ രക്ഷിച്ച റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. അതിനോടൊപ്പം തന്നെ റെയിൽവേ വകുപ്പും മറ്റു സംഘടനകളും വ്യക്തികളുമെല്ലാം മയൂരിന് സമ്മനത്തുകയും നൽകി. എന്നാൽ, ഈ തുകയുടെ പകുതി കാഴ്ചയില്ലാത്ത ആ അമ്മയ്ക്കും കുഞ്ഞിനും നൽകാനാണ് മയൂർ തീരുമാനിച്ചിരിക്കുന്നത്.

റെയിൽവേ സമ്മാനിച്ച 50000 രൂപയുടെ പകുതി അമ്മയ്ക്കും കുഞ്ഞിനും നൽകുമെന്ന് വ്യക്തമാക്കിയ മയൂർ ഇനിയും സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ അത് തുകയായോ ചെക്കായോ നൽകിയാൽ ആ അമ്മയെയും കുഞ്ഞിനേയും പോലെ പോലെ കഷ്ടപ്പെടുന്നവർക്ക് നൽകാൻ സാധിക്കുമെന്നും പറയുന്നു. ഇതോടെ, മയൂർ വീണ്ടും സമൂഹത്തിൽ താരമാകുകയാണ്.

Read More: പ്ലസ് ടു ചോദ്യപേപ്പറിൽ സച്ചി- നൊമ്പരം പങ്കുവെച്ച് പൃഥ്വിരാജ്

റെയിൽവേ ട്രാക്കിൽ വീണ കുഞ്ഞിനെ സെക്കൻഡുകൾക്കുള്ളിൽ സ്വന്തം ജീവൻ പണയം വെച്ചാണ് മയൂർ ഷെൽക്കെ എന്ന ജീവനക്കാരൻ രക്ഷിച്ചത്. അമ്മയ്‌ക്കൊപ്പം പ്ലാറ്റ്‌ഫോമിൽ നടന്നിരുന്ന കുട്ടി തെന്നിമാറി ട്രെയിൻ വേഗത്തിൽ വന്നുകൊണ്ടിരുന്ന ട്രാക്കിലേക്ക് വീണു. ആ നിമിഷം പോയിന്റ്മാനായ മയൂർ ഷെൽക്കെ കുട്ടിയെ രക്ഷിക്കാൻ ട്രാക്കിലേക്ക് ചാടി ഇറങ്ങി. സ്വന്തം ജീവൻ നോക്കാതെ കുട്ടിയെ വേഗത്തിൽ ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് അദ്ദേഹം കയറ്റി. അദ്ദേഹവും രക്ഷപ്പെടുകയായിരുന്നു.

Story highlights- railway point man donates half of his prize money to mother and child