പ്ലസ് ടു ചോദ്യപേപ്പറിൽ സച്ചി- നൊമ്പരം പങ്കുവെച്ച് പൃഥ്വിരാജ്

അകാലത്തിൽ പൊലിഞ്ഞ സംവിധായകൻ സച്ചിയെ കുറിച്ച് ചോദ്യവുമായി ചോദ്യ പേപ്പർ. ഹയർ സെക്കൻഡറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പറിലാണ് സച്ചിയുടെ പ്രൊഫൈൽ തയ്യാറാക്കാനായി ചോദ്യമുണ്ടായത്. സച്ചിയെ കുറിച്ചുള്ള ചില പോയിന്റുകളും ചോദ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ന് നടന്ന പരീക്ഷയിലെ ചോദ്യഭാഗം നടൻ പൃഥ്വിരാജ് സുകുമാരനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഒരുപാട് സുന്ദര സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കെല്‍പുണ്ടായിരുന്ന സംവിധായകന്‍ സച്ചിയേയും അപ്രതീക്ഷിതമായാണ് മരണം കവര്‍ന്നത്. സച്ചിയുടെ ഓര്‍മ്മകളില്‍ നിന്നും വിട്ടകന്നിട്ടില്ല സിനിമാലോകവും. അതേസമയം, സച്ചിയുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് നടൻ പൃഥ്വിരാജ്.

read More: കൊവിഡ് രൂക്ഷം; ‘ചതുർ മുഖം’ തിയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നതായി മഞ്ജു വാര്യർ

സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിരിക്കുകയാണ് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.

Story highlights- plus two english question paper about sachy