കൊവിഡ് രൂക്ഷം; ‘ചതുർ മുഖം’ തിയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നതായി മഞ്ജു വാര്യർ

മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചതുർ മുഖം തിയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നു. കേരളത്തിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചിത്രം തിയേറ്ററുകളിൽ നിന്നും പിൻവലിക്കാൻ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചിത്രം പിൻവലിക്കുന്നതായി നടി അറിയിച്ചത്. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്.

 മഞ്ജു വാര്യർ നായികയാകുന്ന ടെക്‌നോ ഹൊറർ ചിത്രത്തിൽ സണ്ണി വെയ്ൻ, അലൻസിയർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഒരുക്കിയിരിക്കുന്ന ഹൊറർ ത്രില്ലറാണ് ചതുർ മുഖം. കോഹിനൂര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സലില്‍.വിയുടെയും, രഞ്ജിത് കമല ശങ്കറിന്റെയും ആദ്യ സംവിധാന സംരംഭമാണ് ‘ചതുര്‍ മുഖം’.

Read More: ഹിറ്റ് ചിത്രം ‘ലവ്’ തമിഴിലേക്ക്- നായകനായി വിജയ് സേതുപതി

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Story highlights- withdrawing ChathurMukham from theatres