ഹിറ്റ് ചിത്രം ‘ലവ്’ തമിഴിലേക്ക്- നായകനായി വിജയ് സേതുപതി

ഷൈൻ ടോം ചാക്കോയുടെ ലവ് തമിഴിലേക്ക്. അനുരാഗകരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. തമിഴിലേക്ക് എത്തുമ്പോൾ വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നായിക ആരെന്നതിനെക്കുറിച്ച് സൂചനകൾ ഇല്ല.

അതേസമയം, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർണമായും ലോക്ക് ഡൗണിൽ ചിത്രീകരിച്ച സിനിമയാണ് ലവ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസും ആണ്. ഖാലിദ് റഹ്‌മാൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read More: മാസ്കിനെക്കാൾ പ്രയോജനപ്രദമായ ആശയം; തല പൂർണമായി ഐസൊലേറ്റ് ചെയ്ത് കലാകാരൻ- വിഡിയോ

ചിത്രം ഐഎഫ്എഫ്‌കെയിലും പ്രദർശിപ്പിച്ചിരുന്നു. കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം, വിജയ് സേതുപതി ബോളിവുഡിലേക്കും ചേക്കേറുകയാണ്. സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന മുംബൈകർ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ബോളിവുഡിൽ എത്തുന്നത്. 

Story highlights- love movie tamil remake