കൊവിഡ് ഡ്യൂട്ടി കാരണം ലീവില്ല; പോലീസ് ഉദ്യോഗസ്ഥയുടെ ഹൽദി സ്റ്റേഷനിൽ നടത്തി സഹപ്രവർത്തകർ
കൊറോണ വൈറസ് ശക്തമാകുന്ന സാഹചര്യത്തിൽ പലർക്കും വീട്ടിൽ നിന്ന് ജോലി ചെയ്യാനോ ഇടവേള എടുക്കാനോ അവസരമുണ്ടെങ്കിലും, പോലീസ്,ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കൊന്നും ഇതൊന്നും ബാധകമല്ല. രാവും പകലും ലീവ് പോലും ഇല്ലാതെ ഈ മുൻനിര പോരാളികൾ ജനങ്ങൾക്കായി പ്രവർത്തിക്കുകയാണ്. ഇതിനിടെ വ്യക്തിജീവിതത്തിലെ പല മുഹൂർത്തങ്ങളും ഇവർക്ക് നഷ്ടമാകുന്നുണ്ട്.
ഇപ്പോഴിതാ, ഒരു വനിതാ കോൺസ്റ്റബിളിന്റെ വിവാഹത്തിന് ലീവ് ലഭിക്കാത്തതിനാൽ, പോലീസ് സ്റ്റേഷനിൽ തന്നെ ഹൽദി നടത്തിയിരിക്കുകയാണ് സഹപ്രവർത്തകർ. രാജസ്ഥാനിലെ ദുൻഗർപൂർ ജില്ലയിൽ നിന്നുള്ള ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ വൈറലാകുകയാണ്.
രാജസ്ഥാനിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകൾക്കും നിയന്ത്രണങ്ങൾക്കുമിടയിൽ, കോത്‌വാലി പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ ആശാ റോത്തിന് ഡ്യൂട്ടിയിൽ നിന്ന് നീണ്ട അവധി വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ചില്ല. കോത്‌വാലി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാർ സ്റ്റേഷൻ പരിസരത്ത് അവരുടെ സഹപ്രവർത്തകയ്ക്ക് മഞ്ഞൾ പുരട്ടി ഹൽദി ആഘോഷിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. ചടങ്ങിൽ പരമ്പരാഗത ഗാനങ്ങളും പോലീസ് ഉദ്യോഗസ്ഥർ ആലപിച്ചു.
Story highlights- Rajasthan police constable’s haldi was held at a police station