‘കമന്റ് മാന്‍ സ്‌റ്റേഷനിലെത്തിയിട്ടുണ്ടേ’; കേരളാ പൊലീസിന്റെ ട്രോള്‍ വിഡിയോയിലും ഹിറ്റായി ഫ്‌ളവേഴ്‌സ് ‘ചക്കപ്പഴം’

April 26, 2021
Flowers Chakkappazham in Kerala Police's Troll video

ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും മറ്റും ട്രോള്‍ വിഡിയോകള്‍ തയാറാക്കാറുണ്ട് കേരളാ പൊലീസ്. ഇത്തരം ട്രോള്‍ വിഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയും കേരളാ പൊലീസിന്റെ ട്രോള്‍ വിഡിയോയുടെ ഭാഗമായിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപം ആഹ്വാനം ചെയ്ത കോഴിക്കോട് സ്വദേശിയെ പിടികൂടിയ വിവരമാണ് ട്രോള്‍ വിഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ ട്രോള്‍ വിഡിയോയില്‍ ചക്കപ്പഴത്തിലെ കഥാപാത്രങ്ങളായ സുമേഷും കുഞ്ഞുണ്ണിയും ട്രോള്‍ വിഡിയോയില്‍ ഇടം നേടിയിട്ടുണ്ട്.

Read more: ‘എനിക്ക് ‘എ’അറിയില്ല ‘ബി’അറിയില്ല’, രാത്രി 12 മണിക്കും പഠനമാണ് ഈ മിടുക്കിയുടെ മെയ്ന്‍; രസകരമായ ഒരു ‘കുട്ടിവാശി’

അതേസമയം ചക്കപ്പഴം പരിപാടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ചലച്ചിത്ര- സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ എസ് പി ശ്രീകുമാര്‍, അവതരകയായി ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്ത് എന്നിവരാണ് പരിപാടിയില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

Story highlights: Flowers Chakkappazham in Kerala Police’s Troll video