സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്ത് ‘രണ്ട്’- ടീസർ

April 5, 2021

തിരക്കഥാകൃത്തായും നടനായും തിളങ്ങിയ വിഷ്ണു ഉണ്ണികൃഷ്‍ണൻ നായകനായ ചിത്രമാണ് രണ്ട്. ചിത്രത്തിന്റെ ടീസർ എത്തി. സുജിത്ത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണുവിന്റെ നായികയായി എത്തുന്നത് രേഷ്മ അന്ന രാജനാണ്.  ചിത്രത്തിന്റെ രചന ബിനു ലാൽ ഉണ്ണിയുടേതാണ്. ഏപ്രിൽ ഒൻപതിനാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്.

ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന പുതിയ ചിത്രമാണ് ‘രണ്ട്’. അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ്‌ കണ്ണോത്ത് ആണ് എഡിറ്റിംഗ്. റഫീഖ് അഹമദ് ഗാനരചന നിർവഹിക്കുന്നു.

Read More: നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ അന്തരിച്ചു

ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Story highlights- randu movie teaser