തൂവെള്ള നിറത്തില്‍ പാല്‍ ഒഴുകുന്ന നദി; സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ വിഡിയോയ്ക്ക് പിന്നില്‍

Reason behind the video of milk river

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. കൗതുകം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയുണ്ട്. പാല്‍ ഒഴുകുന്ന ഒരു നദിയുടേതായിരുന്നു ഈ ദൃശ്യങ്ങള്‍.

കാഴ്ചയില്‍ തൂവെള്ള നിറത്തില്‍ പാല്‍ നദിയിലൂടെ ഒഴുകുന്നത് കാണാം. നിരവധിപ്പേര്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. യുകെയിലെ ലാന്‍വര്‍ഡയിലെ ഡുലെയ്‌സ് നദിയാണ് ഇത്തരത്തില്‍ പാല്‍ ഒഴുക്കിയത്. ഇതിന് പിന്നിലെ കാരണം തിരക്കിയവരും ഏറെയാണ്.

Read more: സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ സി സി ടി വി ദൃശ്യത്തിലെ താരങ്ങൾ ദേ, ഇവിടുണ്ട്- വിഡിയോ

സത്യത്തില്‍ പാല് തന്നെയാണ് നദിയിലൂടെ ഒഴുകിയത്. ഒരു അപകടമാണ് ഇങ്ങനെ പാലൊഴുകാന്‍ കാരണം. പാലുമായി വന്ന ടാങ്കര്‍ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പാല്‍ മുഴുവന്‍ നദിയിലേക്ക് വീണതോടെ നദി പാലുപോലെ തൂവെള്ള നിറത്തിലായി. പാലഴുക്കുന്ന നദിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം വൈറലാവുകയും ചെയ്തു.

Story highlights: Reason behind the video of milk river