150 മില്യൺ കാഴ്ചക്കാരുമായി ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് സായ് പല്ലവിയുടെ ‘സാരംഗ ദരിയാ’ ഗാനവും നൃത്തവും- വിഡിയോ

നാഗ ചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്. അതേസമയം, ചിത്രത്തിലെ ഒരു മനോഹര ഗാനം യൂട്യൂബിൽ റെക്കോർഡ് കാഴ്ചക്കാരുമായി ശ്രദ്ധനേടുകയാണ്.
ഫോക്ക് സംഗീതത്തിലുള്ള സാരംഗ ദരിയാ എന്ന ഗാനം റിലീസിന് ശേഷം ഭാഷാഭേദമന്യേ ഹിറ്റായി മാറിയിരുന്നു. നടി സായി പല്ലവിയുടെ നൃത്ത വൈഭവത്തിലൂടെയും മനോഹര താളത്തിലൂടെയും ഹിറ്റായ ഗാനത്തിന് 150 മില്യൺ കാഴ്ചക്കാരാണിപ്പോൾ ഉള്ളത്.സുഡാല അശോക് തേജയുടെ വരികളും പവൻ സി.എച്ചിന്റെ സംഗീതവും ഗായകൻ മംഗ്ലിയുടെ ശബ്ദവും പാട്ടിന് മറ്റൊരു തലം തന്നെ ഒരുക്കി.
Read More: ‘മൗലിയിൽ മയിൽപീലി ചാർത്തി..’- മനോഹര നൃത്തവുമായി ലക്ഷ്മി ഗോപാലസ്വാമി
നേരത്തെ ഫിദയിൽ സായ് പല്ലവി ‘വച്ചിണ്ടെ..’ എന്ന ഗാനത്തിന് വേണ്ടി നൃത്തം ചെയ്തത് ശ്രദ്ധനേടിയിരുന്നു. ഇത് ഇപ്പോഴും ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെലുങ്ക് ഗാനങ്ങളിലൊന്നാണ്. അതേസമയം, ചിത്രം ഏപ്രിൽ 16 ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നതാണ്. കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് റിലീസ് മാറ്റിവെച്ചു. സ്വപ്നങ്ങളെ പിന്തുടരാനായി ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് പോകുന്ന ഒരു കഥാപത്രത്തെയാണ് നാഗചൈതന്യ അവതരിപ്പിക്കുന്നത്.
Story highlights- Sai Pallavi’s Saranga Dariya from Love Story rakes in 150M views