‘പർദേസി ഗേൾ..’- ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് സാനിയ ഇയ്യപ്പൻ

നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ, ഇപ്പോൾ നായികയിലേക്കുള്ള ചുവടുമാറ്റത്തിലാണ്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ബിയാട്രീസ് എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം, സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ മനോഹരമായൊരു നൃത്തവുമായി എത്തിയിരിക്കുകയാണ്.
‘പർദേസി ഗേൾ..’ എന്ന ഹിറ്റ് ബോളിവുഡ് ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. യാത്രാവിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം അവസാനമായി അഭിനയിച്ച ചിത്രം ‘ദി പ്രീസ്റ്റ്’ ആണ്.
Read More:തകര്‍പ്പന്‍ ഗെറ്റപ്പില്‍ സുരേഷ് ഗോപി; ശ്രദ്ധ നേടി കാവല്‍ പോസ്റ്റര്‍
പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നിവയാണ് സാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രങ്ങൾ. സൂരജ് ടോം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയും സംഗീതവും ഒരുക്കിയിരിക്കുന്നത്. ഹരിനാരായണന് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
Story highlights- saniya iyyappan dancing video