‘കിളിയേ കിളിയേ..’; കശ്മീർ കുളിരിൽ പാട്ടുമായി സനുഷ- വീഡിയോ
വേനൽ കനത്തതോടെ തണുപ്പ് തേടിയുള്ള യാത്രയിലാണ് എല്ലാവരും. ഈ വേനൽക്കാലം കാശ്മീരിലാണ് നടി സനുഷ ചിലവഴിക്കുന്നത്. ആദ്യമായി മഞ്ഞു വീഴ്ച കണ്ട അനുഭവങ്ങളൊക്കെ സനുഷ മനോഹരമായ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.
‘നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലുള്ള സ്ഥലങ്ങളിൽ പോയി അൽപ്പം ആസ്വദിക്കൂ. വളരെ കുറച്ച് മാത്രമുള്ള ജീവിതത്തിൽ പശ്ചാത്താപത്തെക്കുറിച്ചും പതിവ് ജീവിതത്തെക്കുറിച്ചും വിലപിക്കാൻ മാത്രം ജീവിക്കരുത്. കശ്മീരിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നിങ്ങളുടെ മനസ്സിൽ വരുന്നത് എന്താണെന്ന് എനിക്കറിയാം, പക്ഷേ എന്നെ വിശ്വസിക്കൂ, അവ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര സുരക്ഷിതവും മനോഹരവുമാണ്. ഇവിടെ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോൾ എന്റെ അത്തരം ആശങ്കകൾ പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടു’- സനുഷയുടെ വാക്കുകൾ.
കാശ്മീർ വിശേഷങ്ങൾക്കൊപ്പം മനോഹരമായ ഒരു മലയാളം ഗാനവും സനുഷ ആലപിച്ചിരുന്നു. ‘കിളിയെ, കിളിയെ..’ എന്ന ഗാനമാണ് സനുഷ ആലപിക്കുന്നത്. അഭിനേത്രി മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് സനുഷ സന്തോഷ്.
അതേസമയം, 2016 ൽ പുറത്തിറങ്ങിയ ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ചിത്രമായിരുന്നു സാനുഷയുടെ മലയാളത്തിലെ അവസാന ചിത്രം. കുറച്ചുനാളുകളായി സനുഷ അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. പാട്ടും നൃത്തവുമൊക്കെയായി സനൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.
Story highlights- Sanusha holidays in Kashmir