ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ മാത്രം; കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് നാളേയും മറ്റന്നാളും കനത്ത നിയന്ത്രണം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഈ രണ്ട് ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുക.
റസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയില്ല. എന്നാല്‍ പാഴ്സല്‍ സംവിധാനം ഉണ്ടായിരിക്കും. പൊതു ഇടങ്ങളിലെ സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. പാല്, പച്ചക്കറി, ഭക്ഷണസാധനങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും.
സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ മറ്റ് മേഖലകളില്‍ ജോലിക്ക് പോകുന്നവര്‍ തിരച്ചറിയില്‍ രേഖ കാണിക്കണം. അത്യാവശ്യ യാത്രക്കാര്‍, രോഗികള്‍, സഹായികള്‍ തുടങ്ങിയവര്‍ക്കും യാത്രാ തടസ്സമില്ല.
Story highlights: Strict restrictions in Saturday and Sunday due to Covid 19