‘സുൽത്താനി’ൽ കാർത്തിയ്ക്ക് വേണ്ടി ചിമ്പു ആലപിച്ച ഗാനം; ശ്രദ്ധനേടി മനോഹരമായ പ്രണയഗാനം

April 5, 2021

ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്ത കാർത്തിയുടെ ആക്ഷൻ ചിത്രമാണ് സുൽത്താൻ. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ ചിമ്പു ആലപിച്ച ഗാനമാണ് ഇത്. മെർവിൻ സോളമനൊപ്പമാണ് ചിമ്പു ഗാനമാലപിച്ചിരിക്കുന്നത്. വിവേകയുടെതാണ് വരികൾ.

കാർത്തിയും രശ്‌മിക മന്ദാനയുമാണ് ഗാനരംഗത്തിൽ എത്തുന്നത്. നെപ്പോളിയൻ, ലാൽ, കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാമചന്ദ്ര രാജു എന്നിവരാണ് മറ്റഭിനേതാക്കൾ. രശ്മിക മന്ദാന ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം എസ് ആർ പ്രഭുവിന്റെ ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്.

Read More: സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്ത് ‘രണ്ട്’- ടീസർ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൈതിയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന കാർത്തി നായകനായ ചിത്രമാണ് സുൽത്താൻ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ശ്‌മിക മന്ദാന ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്‌മിക ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് റോണി സ്ക്രൂവാല, അമർ ബ്യൂട്ടാല, ഗരിമ മേത്ത എന്നിവർ ചേർന്നാണ്.

Story highlights- sultan movie song