തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു

Tamil film actor Vivek dies in Chennai hospital

തമിഴ് ചലച്ചിത്രനടന്‍ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണകാരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഭിനയമികവുകൊണ്ട് തമിഴ് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായ നടനാണ് വിവേക്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. 220 ലേറെ സിനിമകളില്‍ വിവേക് അഭിനയിച്ചുണ്ട്. അദ്ദേഹം അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ തിയേറ്ററുകളില്‍ കൈയടി നേടി.

1987- ല്‍ മനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് വിവേക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രജനികാന്ത്, അജിത്, വിക്രം, സൂര്യ, ധനുഷ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ധൂള്‍, റണ്‍, സാമി, ശിവജി, ഖുഷി, അന്യന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിവേകിന് മൂന്ന് തവണ ഹാസ്യ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2009-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.

Story highlights: Tamil film actor Vivek dies in Chennai hospital