കണ്ണുകെട്ടി അതിഗംഭീരമായി കീബോര്‍ഡ് വായിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കന്‍

April 15, 2021
The longest time playing Carnatic ragas on keyboard blindfolded

കീബോര്‍ഡ് വായനയില്‍ അതിശയിപ്പിക്കുകയാണ് അശ്വത് അയ്യര്‍. കണ്ണുമൂടിക്കെട്ടിയാണ് ഈ മിടുക്കന്‍ കീബോര്‍ഡ് വായിക്കുന്നത്. അതും അതിഗംഭീരമായിത്തന്നെ. കണ്ണ് മൂടിക്കെട്ടി ഏറ്റവും കൂടുതല്‍ സമയം കീബോര്‍ഡ് വായിച്ചതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അശ്വത് അയ്യര്‍ ഇടം നേടി.

ഏഴ് വയസ്സുകാരനാണ് അശ്വത് അയ്യര്‍ എന്ന മിടുക്കന്‍. ബംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥരും പാലക്കാട് സ്വദേശികളുമായ ലക്ഷ്മിയുടേയും അനന്തകൃഷ്ണന്റേയും മകന്‍. അഞ്ച് വയസ്സുള്ളപ്പോള്‍ മുതല്‍ക്കേ സംഗീതത്തില്‍ അശ്വത് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കള്‍ മികച്ച പ്രോത്സാഹനം നല്‍കിയതോടെ സ്വന്തം പേരില്‍ റെക്കോര്‍ഡുകളും സ്വന്തമാക്കി ഈ മിടുക്കന്‍.

Read more: ഇങ്ങനെയൊരു ചുഴലിക്കാറ്റ് മുന്‍പ് കണ്ടിട്ടുണ്ടാകില്ല; ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ റെയ്ന്‍ഡീറുകള്‍ ഒരുക്കുന്ന ‘സൈക്ലോണ്‍’: അപൂര്‍വ ആകാശദൃശ്യം

13 രാഗങ്ങളിലുള്ള 30 കര്‍ണാടിക് സംഗീത കൃതികള്‍ കീബോര്‍ഡില്‍ കണ്ണുകെട്ടി വായിച്ചാണ് അശ്വത് അയ്യര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഇന്റര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അശ്വതിന്റെ പേരുകള്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

Story highlights: The longest time playing Carnatic ragas on keyboard blindfolded